MAIN HEADLINES
ജില്ലയിൽ കടുത്ത നിയന്ത്രണം. രോഗവ്യാപനം കുതിക്കുന്നു
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ല കടുത്ത നിയന്ത്രണത്തിലേക്ക്. ശനിയാഴ്‌ചയും വോട്ടെണ്ണൽ ദിനമായ ഞായറാഴ്‌ചയും പ്രത്യേക പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്തും. ശനിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിഗണിക്കുമ്പോൾ കേരളത്തിൽ എറ്റവും അധികം രോഗികളുള്ള ജില്ല കോഴിക്കോടാണ്. ഏറണാകുളമാണ് രണ്ടാമത്.
കോഴിക്കോട് നഗരത്തിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. പൊതുവാഹനങ്ങളുണ്ടാകും. അവശ്യ വസ്‌തുക്കൾ വിൽക്കുന്ന കടൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. വെള്ളിയാഴ്‌ച മാത്രം 39 തദ്ദേശസ്ഥാപനങ്ങളിലെ വിവിധ വാർഡുകളാണ് ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് പട്ടികയിൽ ഉൾപ്പെട്ടത്. 30 ശതമാനത്തിന് മുകളിലാണ് ഇവിടങ്ങളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
ആഘോഷങ്ങളും ചടങ്ങുകളും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. സ്വയം നിയന്ത്രണമാണ് ആവശ്യപ്പെടുന്നത്. പൊതു താത്പര്യങ്ങൾക്കും സാമൂഹിക സുരക്ഷയ്ക്കും എതിരായി പ്രവർത്തിക്കുന്നവർക്ക് എതിരെ പിഴയും കേസ്സുകളും ചുമത്തുന്നതും കർശനമാക്കിയിട്ടുണ്ട്.
Comments