ആദ്യ സിനിമയിലെ അപൂർവ്വ ചിത്രവുമായി മമ്മൂട്ടി സോഷ്യൽ മീഡിയയിൽ
താരമാകുന്നതിന് മുമ്പുള്ള ഫോട്ടോ പങ്കുവച്ചാണ് മമ്മൂട്ടി ഇത്തവണ ആരാധകരുടെ ശ്രദ്ധ കവർന്നത്. ആദ്യമായി വെള്ളിത്തിരയില്‍ അഭിനയിച്ചത് “അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ്. സത്യനും നസീറുമാണ് ഇതിൽ നായകരായിരുന്നത്. സിനിമ വൻ ഹിറ്റായി. അനുഭവങ്ങൾ പാളിച്ചകളിലെ ഓർമ്മയാണ് മമ്മൂട്ടി ഷെയർ ചെയ്തത്.
മമ്മൂട്ടിയുടെ പഴയ ഈ ഫോട്ടോ കളര്‍ ചെയ്‌തിരിക്കുകയാണ്. മമ്മൂട്ടിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫോട്ടോയാണ് ഇത്.
“സെല്ലുലോയിഡിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഒരു സ്‍കീൻ ഗ്രാബാണിത്, ഇത് ചെയ്‌ത വ്യക്തിക്ക് നന്ദി. മറ്റൊരു കാലഘട്ടത്തിൽ നിന്ന് ഇത് ഉജ്ജ്വലമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു’ – മമ്മൂട്ടി കുറിച്ചു.
സത്യൻ മാസ്റ്ററുടെ അതേ സിനിമയിൽ അഭിനയിക്കാനുള്ള അപൂർവ ഭാഗ്യം തനിക്ക് ലഭിച്ചുവെന്നും, ഷൂട്ടിംഗിന്റെ ഇടവേളയില്‍ അദ്ദേഹം ഉറങ്ങുമ്പോൾ ഒരിക്കൽ കാലിൽ സ്‍പർശിച്ചത് താൻ ഓര്‍ക്കുന്നുവെന്നും മമ്മൂട്ടി പറയുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. കെ എസ് സേതുമാധവനാണ് ചിത്രത്തിന്റെ സംവിധായനായിരുന്നത്.