CALICUT
പുലിക്കഥ തുടര്‍ക്കഥയാവുന്നു.
കോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായ കക്കാടംപൊയിൽ വാളന്തോട് ഒറ്റത്തെങ്ങുങ്കൽ മാത്യുവിന്റെ വീട്ടു മുറ്റത്താണ് പുലിയെ കണ്ടത്. ശനിയാഴ്ച പുലർച്ചെ വീട്ടിലെ രണ്ടു നായ്ക്കളെ ഓടിച്ചിട്ടാണ് പുലി വീട്ടുമുറ്റത്ത് എത്തിയത്. ആക്രമണത്തിൽ നായയ്ക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിലെ സിസിടിവിയിൽ ആക്രമണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. കുറാൻ പുഴയുടെ തീരത്തുള്ള ഈ പ്രദേശത്ത് നേരത്തേയും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സമീപത്തെ ഒരു വീട്ടിലെ നായയെ പുലി ആക്രമിച്ചു കൊന്നിരുന്നു .
നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനിൽ നിന്നുള്ള വനപാലകർ എത്തി വിവരങ്ങൾ ശേഖരിക്കുകയും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് അറിയിക്കുകയും ചെയ്തു.
Comments