MAIN HEADLINES
ദേശീയ പാതയിൽ പൊന്നാംവെളിയിൽ വാഹനാപകടം; രണ്ട് മരണം
ദേശീയ പാതയിൽ ആലപ്പുഴ പൊന്നാംവെളിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. എറണാകുളം ചൊവ്വര സ്വദേശി ബിജു, പട്ടണക്കാട് സ്വദേശി വാസുദേവൻ എന്നിവരാണ് ലോറിയിടിച്ച് മരിച്ചത്.
ബിജുവിന്റെ പഞ്ചറായ പിക്കപ്പ് വാനിന്റെ ടയർ മാറ്റിയിട്ടുകൊണ്ടിരുന്ന ഇവരെ ലോറി ഇടിക്കുകയായിരുന്നു. വണ്ടിയുടെ ടയർ മാറ്റാൻ ബിജുവിനെ സഹായിക്കാനെത്തിയതാണ് വാസുദേവൻ എന്നാണ് പ്രാഥമിക നിഗമനം.
Comments