KOYILANDILOCAL NEWS
ഏഴുകുടിക്കൽ ഗവ. പ്രൈമറി സ്ക്കൂള് വാർഷികാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി:ഏഴുകുടിക്കൽ ഗവ. പ്രൈമറി സ്കൂളിന്റെ അറുപത്തിനാലാമത് വാർഷികം ഏഴുകുടിക്കൽ ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകൻ കെ ബാലകൃഷ്ണൻ മാസ്റ്റർക്ക് എം എൽ എ ഉപഹാരം നൽകി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കുട്ടികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമുള്ള ഉപഹാര വിതരണം ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ബേബി സുന്ദർരാജ്, ഗ്രാമ പഞ്ചായത്ത് അംഗം എ കെ രതീഷ് , കൊയിലാണ്ടി നഗരസഭാ കൗൺസിലർ വൈശാഖ്, ഹെഡ് മാസ്റ്റർ എം ജി ബൽരാജ്, പി ടി എ പ്രസിഡണ്ട് വിപിൻദാസ് , പി പി ശശി, സി പി ശ്രീനിവാസൻ , എന്നിവർ പ്രസംഗിച്ചു.
പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു അധ്യക്ഷത വഹിച്ചു. കെ ഗീതാനന്ദൻ ,മാടഞ്ചേരി സത്യനാഥൻ, എൻ പി സന്തോഷ്, വി വി സ്മിത, വി പി സന്തോഷ്, എം പി ഗീത,പറമ്പാട്ട് സുധാകരൻ, രവീന്ദ്രൻ വളളിൽ എന്നിവർ പ്രസംഗിച്ചു. എല്ലാ പൂർവ അധ്യാപകർക്കും ഉപഹാരങ്ങൾ നൽകി. വിദ്യാർത്ഥികൾ , പൂർവ വിദ്യാർത്ഥികൾ , നാട്ടുകാർ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
Comments