ബത്തേരി: കര്‍ണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതത്തിൽ കാട്ടാന ഇരട്ടക്കുട്ടികളെ പ്രസവിച്ചു. കഴിഞ്ഞ ദിവസം ബന്ദിപ്പുര വനത്തില്‍ സവാരി പോയ സഞ്ചാരികളാണ് തള്ളയാന രണ്ടു കുഞ്ഞുങ്ങളുമായി വിഹരിക്കുന്നത് കണ്ടത്.
ആന ഇരട്ട പ്രസവിക്കുന്നതു അത്യപൂര്‍വമാണ്. കാട്ടാന ഇരട്ട പ്രസവിച്ച സംഭവം സമീപകാലത്തൊന്നും ഇല്ലെന്നു ബന്ദിപ്പുരയിലെ വനപാലകര്‍ പറയുന്നു. ബന്ദിപ്പുര വനത്തില്‍ വിനോദ സഞ്ചാരത്തിനു നീക്കിവെച്ച ഭാഗത്ത് പഴയ സ്വീകരണ കേന്ദ്രത്തിനടുത്താണ് മക്കള്‍ക്കൊപ്പം അമ്മ മേയുന്നത്. തള്ളയാനയ്ക്കും കുട്ടികള്‍ക്കും പ്രത്യക്ഷത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നു അവയെ നിരീക്ഷിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments