LOCAL NEWS
തെളി നീരൊഴുകുന്ന പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ വിയ്യൂർ വില്ലേജ് ഓഫീസിനോട് ചേർന്ന് നിൽക്കുന്ന താനിക്കുളം ശുദ്ധീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു
തെളി നീരൊഴുകുന്ന പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ വിയ്യൂർ വില്ലേജ് ഓഫീസിനോട് ചേർന്ന് നിൽക്കുന്ന താനിക്കുളം ശുദ്ധീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു.ഒരു പ്രദേശത്തിൻ്റെ കുടിവെളള ഗ്രോതസ്സായ താനിക്കുളം ദേശീയപാതയോരത്തായതിനാൽ സാമൂഹ്യ പ്രതിഭ ദ്ധത ഒട്ടും ഇല്ലാത്ത സാമൂഹ്യ വിരുദ്ധരാൽ മലീമസമാക്കപ്പെട്ട് കിടക്കുകയായിരുന്നു. കുടുംബശ്രീ പ്രവർത്തകരുടെയും നാട്ടുകാരുടെയും ഒത്തൊരുമയിൽ ആരംഭിച്ച ശുചീകരണം നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, ഇ.കെ.അജിത്, സി.പ്രജില, നഗരസഭാംഗങ്ങളായ നജീബ്, ഫക്രുദ്ദീൻ, മുൻ ചെയർമാനും എം.എൽ.എയുമായിരുന്ന കെ.ദാസൻ തുടങ്ങി ഏറെ പേർ ശുചീകരണത്തിന് നേതൃത്വം നൽകി.
Comments