LOCAL NEWS

കൊറോണക്കാലത്ത് ലോകത്തെ ഒന്നിപ്പിച്ച കാർട്ടൂണുകളുമായി അമൻ ഫൈസൽ

മേപ്പയൂർ: കൊറോണക്കാലം ഒട്ടനവധി വിദ്യാർത്ഥികളെ കൂട്ടിൽ അടച്ചപ്പോൾ വലിയ ആകാശ ചിറകുകളുമായി 250ഓളം കാർട്ടൂണുകൾ വരച്ച വ്യത്യസ്തനാവുകയായിരുന്നു മേപ്പയ്യൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സർഗമുറ്റം ആർട്സ് ക്ലബ്ബ് വിദ്യാർഥി ആമൻ ഫൈസൽ . പത്താം ക്ലാസുകാരനായ അമൽ സ്കൂളിൽ വരച്ച പൊളിറ്റിക്കൽ കാർട്ടൂൺ ചുമർ, മജീഷ്യൻ ശ്രീജിത്ത് വിയൂർ അനാച്ഛാദനം ചെയ്തു .വെടിയേറ്റുമരിച്ച ഡാനിഷ് സിദ്ദീഖി യുടെ ‘ ഒരുതുള്ളി രക്തവും ഒരു ക്യാമറയും വച്ചുകൊണ്ടുള്ള പ്രതീകാത്മക കാർട്ടൂൺ, ഇന്ത്യാ ഗേറ്റിന് കീഴെ നിരനിരയായി കിടക്കുന്ന ട്രാക്ടറുകൾ, തീർന്നില്ല; കാലങ്ങൾ എത്ര കഴിഞ്ഞാലും പുതിയ റഷ്യ – ഉക്രൈൻ യുദ്ധത്തിൻറെ ചരിത്രം മറക്കാത്ത ഭരണാധികാരിയുടെ കാരിക്കേച്ചറും പ്രദർശനത്തിലുണ്ട്. കലാധ്യാപകൻ റഹ്മാൻ കൊഴുക്കല്ലൂർ നേതൃത്വം നൽകി. സുഭാഷ് അവ്ട്ടാട്ട്, ഹെഡ് മാസ്റ്റർ നിഷിധ് ,അശോകൻ എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button