വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച്‌ പണപ്പിരിവ് നടത്തിയവര്‍ക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു

 

കൊയിലാണ്ടി: സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ സമയത്ത് കഷ്ട്ടപ്പാടില്‍ കഴിയുന്നവരെ സഹായിക്കാനെന്ന പേരില്‍ വാട്‌സ് ആപ്പ് കൂട്ടായ്മ രൂപവല്‍ക്കരിച്ച് പണപ്പിരിവ് നടത്തിയവര്‍ക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിലെ എതാനും പേര്‍ ചേര്‍ന്നാണ് വിശപ്പടക്കാന്‍ ഒന്നിക്കുക എന്ന പേരില്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മ രൂപവല്‍ക്കരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഇതിന് നേതൃത്വം നല്‍കിയ മുഹമ്മദ് അഷി ഫിനെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പ്രവാസികള്‍ അടക്കമുള്ളവര്‍ ഗ്രൂപ്പില്‍ അംഗങ്ങളായുണ്ടെന്ന് പോലീസ് പറഞ്ഞു.സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ റൂറല്‍ എസ്.പി.ഡോ.എ.ശ്രീനിവാസും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയിരുന്നു. വ്യക്തികള്‍ പണപ്പിരിവ് നടത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയമ വിരുദ്ധമാണെന്നും, പിരിച്ചെടുക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ് വേണ്ടതെന്ന് പോലീസ് അറിയിച്ചു.

Comments
error: Content is protected !!