KERALA

ഐആർസിടിസി (IRCTC) ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി

തിരുവനന്തപുരം: ഐആർസിടിസി (IRCTC) ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി. ഇതോടെ യാത്രക്കാരന് സ്വന്തം അക്കൗണ്ടിൽ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് നിലവിൽ 12 ടിക്കറ്റും ഇതില്ലാത്ത IRCTC ലോഗിൻ ഉപയോഗിച്ച് 6 ടിക്കറ്റും ആണ് നിലവിൽ ബുക്ക് ചെയ്യാനാകുന്നത്. ഇത് യഥാക്രമം 24ഉം 12ഉം ആകും.

 

ഐആർസിടിസി ആപ്പും വെബ്സൈറ്റും മുഖേന ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം കൂട്ടണമെന്നത് യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണ്. ആ ആവശ്യമാണ് ഇപ്പോൾ പരിഗണിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ സ്വകാര്യ ഏജൻസികൾ ഇത് ഒരു അവസരമാക്കി വൻതോതിൽ ടിക്കറ്റ് ബുക്ക് ചെയ്യുമോ എന്ന ആശങ്കക്കും ഇത് വഴിവയ്ക്കുന്നുണ്ട്. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button