കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
ഹിന്ദി ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പ് സുവര്‍ണജൂബിലി ആഘോഷ സമാപനത്തിന്റ ഭാഗമായി വ്യാഴാഴ്ച ദേശീയ സെമിനാര്‍ നടത്തും. സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സില്‍ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. പശ്ചിമ ബംഗാള്‍ ടീച്ചേഴ്സ് ട്രെയിനിങ് യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ പ്രൊഫ. സോമ ബന്ദോപാധ്യായ മുഖ്യാതിഥിയാകും. എം.ജി. സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപിനാഥന് മുഖ്യപ്രഭാഷണം നടത്തും. പി.ആര്. 931/2022
ജൂനിയര്‍ റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു
യു.ജി.സി.-ഡി.എ.ഇ.-സി.എസ്.ആര്. റിസര്‍ച്ച് പ്രൊജക്ടിന് കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 27 വയസ് കവിയാത്ത യോഗ്യരായവര്‍ വിശദമായ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകളുടെ പകര്‍പ്പുകളും 20-ന് മുമ്പായി mmm@uoc.ac.in എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കണം. 3 വര്‍ഷമാണ് പ്രൊജക്ട് കാലാവധി. സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം പ്രൊഫസര്‍ ഡോ. എം.എം. മുസ്തഫയാണ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍. പി.ആര്. 932/2022
കോണ്ടാക്ട് ക്ലാസ്സുകള്‍ 9-ലേക്ക് മാറ്റി
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ പി.ജി., രണ്ടാം സെമസ്റ്റര്‍ യു.ജി. വിദ്യാര്‍ത്ഥികളുടെ 10-ന് നടത്താനിരുന്ന കോണ്ടാക്ട് ക്ലാസ്സുകള്‍ അന്നേ ദിവസം ബക്രീദായതിനാല്‍ 9-ലേക്ക് മാറ്റി. ഫോണ്‍ 0494 2400288, 2407356, 7494. പി.ആര്. 933/2022
പരീക്ഷ മാറ്റി
കാലിക്കറ്റ് സര്‍വകലാശാലാ 11-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി.ആര്. 934/2022
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
1994 മുതല്‍ പ്രവേശനം ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് ആഗസ്ത് 5-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ അപേക്ഷ നേരിട്ടാണ് സമര്‍പ്പിക്കേണ്ടത്. രജിസ്ട്രേഷന് – പരീക്ഷാ ഫീസടക്കമുള്ള വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. പി.ആര്. 935/2022
പ്രാക്ടിക്കല്‍ പരീക്ഷ
ആറാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, മള്‍ട്ടി മീഡിയ, ബ്രോഡ്കാസ്റ്റിംഗ് ജേണലിസം ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 14, 15, 16 തീയതികളില്‍ നടക്കും. പി.ആര്. 936/2022
പരീക്ഷാ ഫലം
എം.ടി.എ. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പി.ആര്. 937/2022
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 റഗുലര്‍ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്. 938/2022