KERALAMAIN HEADLINES
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 18 തികയാൻ കാത്തിരിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
രാജ്യത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 18 വയസ്സ് തികയാൻ കാത്തിരിക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 17 വയസ്സ് പൂർത്തിയായാൽ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാവുന്നതാണെന്ന് കമ്മീഷൻ പറഞ്ഞു.
ഇതിന് വേണ്ട സാങ്കേതിക സജ്ജീകരണങ്ങൾ നൽകാൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ജനുവരി 1ന് 18 വയസ്സ് തികയുന്നവർക്ക് മാത്രമേ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാനാകൂ. എന്നാൽ പുതിയ ഉത്തരവോടെ 17 തികഞ്ഞാൽ മുൻകൂർ അപേക്ഷ നൽകാൻ കഴിയും.
Comments