DISTRICT NEWS

കക്കയം ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി കുറ്റ്യാടി പുഴക്ക് ഇരു കരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണം

കക്കയം ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി. സെക്കൻഡിൽ എട്ട് ക്യൂബിക് മീറ്റർ എന്ന അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമേണ വർദ്ധിച്ച് റെഡ് അലേർട് ലെവലിന് മുകളിൽ എത്തിയതിനാലാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്.

കുറ്റ്യാടി പുഴയിൽ അഞ്ച് സെൻറീമീറ്ററോളം വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ഇരു കരകളിലുള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത പുലർത്തണം. ആവശ്യമെങ്കിൽ പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button