ആധാർ കാർഡ് വോട്ടർപട്ടികയുമായി ബന്ധിപ്പിക്കൽ – ഹെല്പ് ഡെസ്ക് ആരംഭിച്ചു
ആധാർ കാർഡ് വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി കലക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്‌ഡി ഹെൽപ് ഡെസ്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് കലക്ടറേറ്റിലെ ഒന്നാം നിലയിലെ ഇലക്ഷൻ സെക്ഷനിലാണ് പ്രവർത്തനം.
പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഹെല്പ് ഡെസ്കിൻ്റെ സേവനം പ്രയോജനപ്പെടുത്താം. വോട്ടർപട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത്. വളരെ ലളിതമായ മാർഗ്ഗങ്ങളിലൂടെ തന്നെ പൊതു ജനങ്ങൾക്ക് വോട്ടർ ഐഡി യുമായി ബന്ധിപ്പിക്കാം. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലെ ഇലക്ഷൻ വിഭാഗത്തിൽ താലൂക്ക് തല ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചിട്ടുണ്ട്.
www.nvsp.in
വോട്ടർ ഹെൽപ് ലൈൻ ആപ്പ്, വോട്ടർ പോർട്ടൽ എന്നിവയിലൂടെയും ഓൺലൈനായി ആധാർ ബന്ധിപ്പിക്കാം. ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ. ഹിമ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.