CALICUTDISTRICT NEWS
ദുരിതബാധിതർക്ക് സഹായഹസ്തം

മുക്കം: നവകേരളനിർമാണത്തിന് സഹായഹസ്തവുമായി മുക്കത്തെ മാധ്യമപ്രവർത്തകർ. പ്രസ്ഫോറത്തിന്റെ നേതൃത്വത്തിൽ വിനോദയാത്രയ്ക്ക് പോകാൻ സൂക്ഷിച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. മുക്കം നഗരസഭ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി. ഫസൽബാബു നഗരസഭാ ചെയർമാൻ വി. കുഞ്ഞന് തുക കൈമാറി.
മുഹമ്മദ് കക്കാട് അധ്യക്ഷനായി. ദാസ് വട്ടോളി, വഹാബ് കളരിക്കൽ, ബി.കെ. രബിത്ത്, ഒ. മുഹമ്മദ് ഫസൽ, വിനോദ് നിസരി, ജി.എൻ. ആസാദ്, ഉണ്ണിച്ചേക്കു, രാജീവ് സ്മാർട്ട്, റഫീഖ് തോട്ടുമുക്കം എന്നിവരും നഗരസഭ ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.
Comments