ANNOUNCEMENTS
കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ നിയമനം
ജില്ലയിലെ വിവിധ തീരദേശ മത്സ്യ ഗ്രാമങ്ങളില്‍ ഫീല്‍ഡ് ജോലിക്കായി 25 പേരെ താത്കാലികമായി നിയമിക്കും. താത്പര്യമുള്ള, മത്സ്യത്തൊഴിലാളികളുടെ ആശ്രിതരായ യുവതീ യുവാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ സപ്തംബര്‍ 30 ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ നടത്തും.
പ്രതിമാസ ഹോണറേറിയം 6,000 രൂപ, യോഗ്യത – ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബാംഗമായിരിക്കണം. വയസ്സ് 18-35. മത്സ്യത്തൊഴിലാളി മേഖലയില്‍ ഫീല്‍ഡ് ജോലി ചെയ്യാന്‍ സന്നദ്ധതയുള്ള അപേക്ഷകര്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ 0495-2383780.
Comments