CALICUTDISTRICT NEWS
പാര്‍ട് ടൈം ജീവനക്കാരായി അംഗീകരിക്കണം
കോഴിക്കോട്: താൽക്കാലിക ജീവനക്കാരെ പാര്‍ട് ടൈം ജീവനക്കാരായി അംഗീകരിക്കണമെന്നും ക്ഷേമനിധി പ്രവർത്തനം ഊർജിതപ്പെടുത്തണമെന്നും കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എൻജിഒ യൂണിയൻ ഹാളിൽ കാനത്തിൽ ജമീല ഉദ്ഘാടനംചെയ്തു. കെ വിനോദ് കുമാർ അധ്യക്ഷനായി. കെ സുരേന്ദ്രനാഥ്, കെ ബീന, കെ മോഹൻദാസ് എന്നിവർ സംസാരിച്ചു. സി കെ റസാഖ് സ്വാഗതവും ജമീല കോവൂർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ വിനോദ് കുമാർ (പ്രസിഡന്റ്), സി കെ റസാഖ് (സെക്രട്ടറി), ടി സൂരജ്, സി സി രജനി (വെെസ് പ്രസിഡന്റുമാർ), എം സി ജമീല, പി കെ ബാലൻ (ജോ. സെക്രട്ടറിമാർ).
Comments