CRIME
കുഴൽപണ വേട്ട; ബാലുശ്ശേരിയിൽ സ്കൂൾ യൂണിഫോമിൽ 2പേർ പിടിയിൽ
ബാലുശ്ശേരിയിൽ കുഴൽപണവുമായി രണ്ടുപേർ പിടിയിൽ. മുഹമ്മദ് ഷാമിൽ (20), നിയാസ് കെ.വി. (20) എന്നിവരാണു പിടിയിലായത്. വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 10,10,000 രൂപയാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.
പൊലീസ് പിടികൂടവേ ഇരുവരും സ്കൂൾ യൂണിഫോമിലായിരുന്നു. ബാലുശ്ശേരി പൊലീസ് സബ് ഇൻസ്‍പെക്ടർ റഫീക്് പിയും എസ്‍സിപിഒമാരായ ബഷീർ, ബിജു കെ.ടി, രജീഷ് എന്നിവരും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ സ്ഥിരമായി ഇത്തരം ജോലി ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സ്റ്റേഷനിൽനിന്ന‌് ജാമ്യം നൽകി വിട്ടയച്ചു.
Comments