ANNOUNCEMENTS

ഐ.എച്ച്.ആര്‍.ഡി : വിവിധ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) 2020 ജനുവരി മുതല്‍ വിവിധ കോഴ്സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 30 നകം സമര്‍പ്പിക്കണം.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ),  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ് (പി.ജി.ഡി.എ.ഇ) യോഗ്യത – (ഡിഗ്രി ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസെന്‍ (പി.ജി.ഡി.ഇ.ഡി) യോഗ്യത – (എ.ടെക/ബിടെക്/എം.എസ്സ്സി), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) യോഗ്യത – (പ്ലസ് ടു), ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) യോഗ്യത- (എസ്.എസ്. എല്‍.സി ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) യോഗ്യത – (എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇ9 ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്സ്.എം) യോഗ്യത – (ഡിഗ്രി) ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി/ എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ രജിസ്ട്രേഷന്‍ ഫീസായ 150 രൂപയുടെ (എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് രൂപ. 100) ഡി.ഡി സഹിതം ഡിസംബര്‍ 30 നകം  അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button