CRIME
ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാർ യാത്രക്കാരനെ മർദിച്ചതായി പരാതി
കോഴിക്കോട് : ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാർ യാത്രക്കാരനെ മർദിച്ചതായി പരാതി. കുടുംബത്തോടൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്ന വടകര മൂരാട് സ്വദേശിയായ സാജിദ് കൈരളിയെന്ന വ്യാപാരിയെയാണ് സ്വകാര്യബസിലെ ക്ലീനര്‍ റോഡിലിട്ട് മര്‍ദിച്ചത്.
വടകര കുട്ടോത്തായിരുന്നു സംഭവം. സ്ത്രീകള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം മരണവീട്ടില്‍നിന്ന് മടങ്ങുന്നതിനിടെയാണ് വടകര ചാനിയംകടവ്-പേരാമ്പ്ര റൂട്ടിലോടുന്ന ദേവനന്ദ ബസിലെ ക്ലീനര്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി.
Comments