LOCAL NEWSObituaryVADAKARA

മുതിർന്ന സിപിഐ(എം) നേതാവ് ടി കെ കുഞ്ഞിരാമൻ നിര്യാതനായി

വടകര: മുതിർന്ന സിപിഐ(എം) നേതാവ് ടി കെ കുഞ്ഞിരാമൻ (79) നിര്യാതനായി. പനി ബാധിച്ച് കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐഎം മുൻ ജില്ലാ കമ്മിറ്റി അംഗവും വടകര ഏരിയാ കമ്മിറ്റി അംഗവുമാണ്. കർഷക തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗം, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, റൂറൽ ബാങ്ക് വൈസ് പ്രസിഡണ്ട്, പാപ്ക്കോസ് ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിച്ചു.

മൃതദേഹം വൈകീട്ട്  അഞ്ച് മണിക്ക് സിപിഐ എം വടകര ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഇന്ന് രാത്രി ഒമ്പത് മണിക്ക് വടകര ലോകനാർക്കാവിലെ വീട്ടു വളപ്പിൽ നടക്കും.

ഭാര്യ ദേവി. മക്കൾ അനൂപ് (ടിസിഎസ് കൊച്ചി), അർച്ചന (അധ്യാപിക, ജിഎഫ്എൽപി മാടാക്കര. മരുമക്കൾ ഷാജിത്ത് (വടകര റൂറൽ ബാങ്ക്), ലക്ഷ്മി ശ്രീ. സഹോദരങ്ങൾ: പരേതരായ അമ്മുക്കുട്ടി ടീച്ചർ, ടി കെ നാരായണൻ (പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും, ദേശാഭിമാനി സ്റ്റഡിസർക്കിൾ മനേജർ), ലക്ഷ്മിക്കുട്ടി, കുട്ടികൃഷ്ണൻ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button