പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍
കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രകവാടത്തിനടുത്തുവെച്ച് 1500 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സുമായി കാസര്‍ഗോഡ് ഉപ്പള സ്വദേശിയായ അര്‍ഷാദ് (19) നെയാണ് കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ കെ.കെ. രാജേഷ്കുമാര്‍ പി ഉണ്ണികൃഷ്ണന്, എ.എസ്.ഐമാരായ ബാബു, സതീഷ് സി.പി.ഒ.മാരായ പുഷ്പരാജ് ഒ.കെ, സുരേഷ് ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ കെ.സുനില്‍, അജേഷ്, എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ബീച്ച് ഏരിയയിലേ യുവാക്കള്‍ക്കും ലഹരി വില്പന നടത്തുന്ന കണ്ണികളിലെ പ്രധാനിയാണ് ഇയാള്‍. ഈ അടുത്ത കാലത്തായി കൊയിലാണ്ടി ഏരിയയില്‍ ലഹരി ഉപയോഗം കൂടിയത് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. തുടര്‍ന്നും ശക്തമായ ലഹരി വേട്ട നടത്തുമെന്ന് എസ്.ഐ. രാജേഷ്കുമാര്‍ പറഞ്ഞു. വിപണിയില്‍ ഒന്നര ലക്ഷം രൂപ വിലവരുമെന്ന് എസ്.ഐ. പറഞ്ഞു.
Comments