സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്ത് നൽകി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കെ വി തോമസ് കത്ത് നൽകി. കത്തിന്റെ പകർപ്പ് പങ്കുവച്ച് കെ വി തോമസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥനയെ തുടർന്നാണ് അദ്ദേഹം കത്ത് നൽകിയത്.

സിൽവർലൈൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി മൂന്ന് തവണ സന്ദർശിക്കുകയും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് റെയിൽവേ മന്ത്രിയുമായും റെയിൽവേയുടെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയത്. സിൽവർലൈൻ എന്ന ആവശ്യം മറക്കരുതെന്ന് കത്തിൽ നിർദ്ദേശിച്ചതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സിൽവർലൈനുമായി ബന്ധപ്പെട്ട് കേരളം നൽകിയ നിവേദനങ്ങൾ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകാൻ കഴിഞ്ഞ നവംബർ ഒന്നിന് റെയിൽവേകാര്യ മന്ത്രാലയം സതേൺ റെയിൽവേ ജനറൽ മാനേജരോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ അതിവേഗ റെയിൽവേ സിസ്റ്റം വേണമെന്നത് സാധൂകരിക്കുകയാണ് വന്ദേഭാരത് ട്രെയിനുകളോടുള്ള താത്പര്യം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് റെയിൽവേ മന്ത്രിക്ക് സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ കത്ത് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments
error: Content is protected !!