അശാസ്ത്രീയമായി എൻഡോസൾഫാൻ കുഴിച്ച് മൂടിയെന്ന് പരാതി: അന്വേഷണത്തിനായി കേന്ദ്ര സംഘം ഇന്നെത്തും
എൻഡോസൾഫാൻ കുഴിച്ച് മൂടിയത് ശാസ്ത്രീയമായല്ലാത്തതിനാൽ വർഷങ്ങൾ പിന്നിട്ടാലും ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. കാസർകോട് മിഞ്ചിപദവിലുള്ള ഉപയോഗശൂന്യമായ കിണറ്റിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്ന് 2013ൽ പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ തൊഴിലാളി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി സമർപ്പിക്കുന്നത്.
പരാതിയുമായി ബന്ധപ്പെട്ട് കേന്ദ്ര – സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ദേശീയ ഹരിത ട്രിബ്യൂണൽ ഇന്നലെ നോട്ടീസ് നൽകിയിട്ടുണ്ട്. ജനുവരി രണ്ടിനകം വിദഗ്ധ സമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ട്രിബ്യൂണലിന്റെ നിർദേശം. ഇക്കാര്യം വ്യക്തമാക്കി കേരളത്തിനും കര്‍ണാടകയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം എൻഡോസൾഫാൻ ദുരിത ബാധിതയായ 12 വയസുകാരി മരണപ്പെട്ടിരുന്നു. കാസർകോട് ബെള്ളൂർ പൊസളിഗ കൃഷ്ണൻ – സുമ ദമ്പതികളുടെ മകൾ കൃതിഷ ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.