KOYILANDILOCAL NEWSNEWS
കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കോരപ്പുഴയില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കം ചെയ്യാന്‍ ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി ഡ്രഡ്ജിങ് നടക്കുന്ന സ്ഥലം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിക്കും. 11ന് വൈകീട്ട് അഞ്ച് മണിക്കാണ് കലക്ടര്‍ സന്ദര്‍ശിക്കുക.
കോരപ്പുഴ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. നീക്കം ചെയ്ായനുള്ള ഡ്രഡ്ജ് ചെയ്ത മണല്‍ എം.എസ്.ടി.സി വഴി ഓണ്‍ലൈനായി ലേലം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാലു സുധാകരന്‍, കോരപ്പുഴ സംരക്ഷണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments