CALICUT
സിഡബ്ള്യുആർഡിഎമ്മിൽ തൊഴിലവസരം
കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ 1 (ഒരു) താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത : അംഗീകൃത സർവകാലാശാല ബിരുദം. ബിരുദാനന്തര കമ്പ്യൂട്ടർ ഡിപ്ലോമ (പിജിഡിസിഎ)/തത്തുല്യം. വയസ്സ് : 01/01/24ന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും).
സിഡബ്ള്യുആർഡിഎം സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 27/07/83 ലെ ജിഒ (ആർടി) ന.899/83 എൽബിആർ സർക്കാർ ഉത്തരവു പ്രകാരം അർഹരായവരുമായ ഉദ്യോഗാർത്ഥികൾ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയിൽ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 23നകം കോഴിക്കോട് റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണ്.
Comments