KERALA

കളമശ്ശേരി കുസാറ്റ് സർവകലാശാല ക്യാംപസിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കൊച്ചി: കളമശ്ശേരി കുസാറ്റ് സർവകലാശാല ക്യാംപസിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചതായി റിപ്പോർട്ടുകൾ. 46 പേർക്ക് പരിക്കേറ്റതായാണ് വിവരം. കുസാറ്റ് ടെക് ഫെസ്റ്റിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ​ഗാനമേളയ്ക്കിടെയാണ് അപകടം.

രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത് എന്നും വിവരങ്ങളുണ്ട്. നാല് പേരും ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഓപ്പൺ എയർ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. അതിനിടെ മഴ പെയ്തതോടെ ആളുകൾ സമീപത്തുണ്ടായിരുന്ന ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

പരിപാടികൾ കാണാൻ രാവിലെ മുതൽ ആളുകളുണ്ടായിരുന്നു. വൈകീട്ട് ​ഗാനമേള തുടങ്ങിയതോടെ തിരക്കു കൂടി. പുറത്തു നിന്നുള്ള ജനങ്ങളും ​ഗാനമേള കേൾക്കാൻ ക്യാംപസിലെത്തിയിരുന്നു. പിന്നാലെയാണ് ദുരന്തം. വിദ്യാർഥികൾ ബോധരഹിതരായി കുഴഞ്ഞു വീഴുകയായിരുന്നു.

ഇതോടെ ഓഡിറ്റോറിയത്തിനു പുറത്തും നിരവധി പേരുണ്ടായിരുന്നു. പെട്ടെന്നു മഴ പെയ്തതോടെ പുറത്തു നിന്നവർ ഓഡിറ്റോയിറത്തിലേക്ക് ഇരച്ചു കയറിയതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Comments

Related Articles

Back to top button