കൊല്ലം: ജില്ലയില്‍ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന 5,594 പേരെ മുന്‍ഗണനേതര (നോണ്‍ സബ്സിഡി ) വിഭാഗത്തിലേക്ക് മാറ്റി. മുന്‍ഗണന വിഭാഗത്തില്‍ നിന്ന് പുറത്താക്കിയവരുടെ പേരു വിവരങ്ങള്‍ കഴിഞ്ഞ ദിവസം സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
അര്‍ഹരല്ലാത്ത നിരവധി പേര്‍ മുന്‍ഗണന ലിസ്റ്റിലുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് രേഖാമൂലം പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഒഴിവാക്കാനുള്ള നടപടികള്‍. മൂന്ന് മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും തുടര്‍ന്ന് അനര്‍ഹരെ ഒഴിവാക്കുകയുമായിരുന്നു. മുന്‍കാലങ്ങളില്‍ ഇങ്ങനെ മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ചിരുന്നവര്‍ക്കെതിരെ പിഴ ചുമത്തിയിരുന്നെങ്കിലും നിലവില്‍ പിഴ ഒഴിവാക്കിയിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ ആകെ 7,92,987 കാര്‍ഡുടമകളാണുള്ളത്. മൂന്ന് മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവര്‍ക്ക് പുറമേ ഓണക്കിറ്റ് വാങ്ങാത്ത ഉപഭോക്താക്കളുടെയും ലിസ്റ്റ് സിവില്‍ സപ്ലൈസ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ഇവര്‍ എന്തു കൊണ്ടാണ് കിറ്റ് വാങ്ങാത്തത് എന്നതടക്കമുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഒഴിവാക്കപ്പെട്ടവര്‍
പിങ്ക് കാര്‍ഡ് മുന്‍ഗണന വിഭാഗം (പി.എച്ച്.എച്ച്): 5110
മഞ്ഞക്കാര്‍ഡ് (എ.എ.വൈ): 475
നീല കാര്‍ഡ് (എന്‍.പി.എസ്): 9
മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍
1. ആയിരം ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍
2. കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥര്‍
3. വിവിധ സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍
4. ഡോക്ടര്‍മാര്‍, സ്വന്തമായി കാറുള്ളവര്‍
5. 25000 രൂപയ്ക്ക് മുകളില്‍ മാസ വരുമാനമുള്ളവര്‍
6. വിദേശത്ത് ജോലി ചെയ്യുന്നവര്‍
7. ഒന്നിലധികം വീട് സ്വന്തമായുള്ളവര്‍
ജില്ലയിലെ ആകെ റേഷന്‍ ഗുണഭോക്താക്കള്‍: 27,94,474
മുന്‍ഗണന വിഭാഗം
പിങ്ക് കാര്‍ഡ്: 11,36,007
മഞ്ഞക്കാര്‍ഡ്: 1,57,936
മുന്‍ഗണനേതര വിഭാഗം
നീല കാര്‍ഡ്: 6,71,2,33
വെള്ളക്കാര്‍ഡ്: 8,28,321