കെ എസ് എഫ് ഇ ലാഭവിഹിതം 35 കോടി രൂപ സർക്കാരിന് കൈമാറി

തിരുവനന്തപുരം:  2021-22  സാമ്പത്തിക വർഷം കെ എസ് എഫ് ഇ, ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള 35 കോടി രൂപയുടെ ചെക്ക് ധനകാര്യമന്ത്രിയുടെ ചേംബറിൽ വച്ച് കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ ധനകാര്യമന്ത്രി കെ എൻ ബാലഗോപാലിന് കൈമാറി.

കെ എസ് എഫ് ഇ മാനേജിങ്ങ് ഡയറക്ടർ എസ് കെസനിൽ, ജനറൽ മാനേജർ-ഫിനാൻസ് എസ് ശരത്ചന്ദ്രൻ, ഫിനാൻസ് അഡീഷണൽ സെക്രട്ടറി പ്രീത ബി എസ്., ജോയിന്റ് സെക്രട്ടറി- ടാക്സസ് മനോജ് കെ, ലെയ്സൺ ഓഫീസർ കെ ജയചന്ദ്രൻനായർ, സംഘടനാ നേതാക്കളായ എസ് അരുൺബോസ്, പ്രദീപ് വി എൽ, എസ് വിനോദ്, ചാക്കോ റ്റി ചാക്കോ എന്നിവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!