ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്
കൊച്ചി: വ്യാജമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേര് ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പര്‍മാര്‍ക്കറ്റ് പ്രൊമോഷന്‍ എന്ന വ്യാജേന ക്രിസ്തുമസ് -പുതുവത്സര സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ടാണ് വ്യാജ പ്രചാരണം നടക്കുന്നത്.
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, നിങ്ങള്‍ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെക്കുറിച്ച് അറിയുമോ, എത്ര വയസ്സായി, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ എത്രമാത്രം ഇഷ്ടപ്പെടുന്നു, നിങ്ങള്‍ പുരുഷനാണോ സ്ത്രീയാണോ തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് പോകുന്നത്. ഇതിന് ഉത്തരം നല്‍കുന്നതിന് പിന്നാലെ ഐഫോണ്‍ ഉള്‍പ്പെടെ വിലയേറിയ സമ്മാനങ്ങള്‍ ലഭിച്ചതായി തെറ്റിധരിപ്പിക്കും. സമ്മാനം ലഭിക്കണമെങ്കില്‍ പ്രൊമോഷന്‍ ലിങ്ക് അഞ്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കോ ഇരുപതുപേര്‍ക്കോ ഫോര്‍വേഡ് ചെയ്യണമെന്നതാണ് അടുത്ത നിബന്ധന. പൂര്‍ണമായ വിലാസം നല്‍കാനും ആവശ്യപ്പെടും. ഇതെല്ലാം ചെയ്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമ്മാനം കൈയിലെത്തുമെന്നാണ് വാഗ്ദാനം.