മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്തണം

മഞ്ഞപ്പിത്തത്തിന് (വൈറൽ ഹെപ്പറ്റൈറ്റിസ്-എ) എതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ആരോഗ്യ ഓഫീസ് അറിയിച്ചു. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയും രോഗബാധയുള്ളവരുമായുള്ള അശ്രദ്ധമായ സമ്പർക്കം മൂലവും രോഗം പകരാം. പനി, ഛർദ്ദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞ നിറം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സേവനം തേടണം.

ആഹാരത്തിനു മുൻപും ശേഷവും മലവിസർജനത്തിനു ശേഷവും വൃത്തിയായി കൈകൾ കഴുകുകയും തിളപ്പിച്ചാറിയ കുടിവെള്ളം ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന്
ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Comments
error: Content is protected !!