കോഴിക്കോട്: ബിര്‍ളയുടെ കൈവശമുള്ള മാവൂരിലെ 400 ഏക്കര്‍ഗ്രാസിം ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ജില്ലയിലെ ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുകയോ ഫ്ലാറ്റ് നിര്‍മിച്ച് ഭവനരഹിതര്‍ക്ക് നല്‍കുകയോ ചെയ്യാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ഗ്രാസിം ഭൂമിയില്‍ ഭൂരഹിതര്‍ കുടില്‍ കെട്ടി താമസിക്കും എന്നും യോഗം മുന്നറിയിപ്പ് നല്‍കി. നിലവില്‍ ബിര്‍ള കമ്പനിക്ക് കൊടുത്ത ഭൂമി വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നില്ലെങ്കില്‍ അത് തിരിച്ചെടുക്കാന്‍ വ്യവസ്ഥയുണ്ട്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കേസില്‍ 23ലധികം തവണയാണ് സര്‍ക്കാര്‍ വക്കീല്‍ ഹാജരാകാതിരുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹപരമായ ഭരണത്തിനെതിരെയും വിലക്കയറ്റം, അഴിമതി, ധൂര്‍ത്ത് എന്നിവയ്ക്കെതിരെയും ഫോര്‍വേഡ് ബ്ലോക്ക് 19ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം വിജയിപ്പിക്കുവാനും പാര്‍ട്ടിയുടെ ജില്ലാ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 22ന് നടത്തുവാനും തീരുമാനിച്ചു. യോഗത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.
ശ്രീജിത്ത് ചെറൂപ്പ, സലിം കോട്ടൂളി, കെ പി അസ്‌കര്‍, റഫീഖ് പൂക്കാട്, മൊയ്തീന്‍ കുറ്റിക്കാട്ടൂര്‍, നസീര്‍ കാരന്തൂര്‍, പി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.