വന്ദേഭാരത് എക്സ്പ്രസിൽ ഇനി സർക്കാർ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക യാത്ര നടത്താം

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസുകളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി ഔദ്യോഗികയാത്ര നടത്താം. യാത്രാബത്ത അനുവദിച്ച് ഉത്തരവിറങ്ങി. സംസ്ഥാന സർക്കാരിന് കീഴിലെ അഖിലേന്ത്യ സർവ്വീസ് ഉദ്യോഗസ്ഥർക്കും ഗ്രേഡ്- ഒന്ന് ഉദ്യോഗസ്ഥർക്കുമാണ് യാത്രാബത്ത ലഭിക്കുക. ഇതിനായി കേരള സർവീസ് റൂൾസ് ഭാഗം രണ്ടിലെ യാത്രാബത്ത ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

772001,40,500 ശമ്പള സ്‌കെയിലിലും അതിനു മുകളിലും ജോലിചെയ്യുന്നവർക്കും അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കും വന്ദേഭാരതിൽ എക്‌സിക്യുട്ടീവ് ചെയർ കാറിലും ഈ സ്‌കെയിലിനു താഴെയുള്ള ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥർക്ക് ചെയർകാറിലും യാത്രചെയ്യാനാണ് അനുമതി. യാത്രയുടെ ഭാഗമായി വരുന്ന പ്രത്യേക സൗകര്യങ്ങൾക്കുള്ള (കൺവീനിയൻസ്) ഫീസും ഏജന്റ് സർവീസ് ചാർജും അഷ്വേർഡ് ഫ്‌ളെക്സ് ചാർജ് എന്നിവയും ഇതോടൊപ്പം അനുവദിക്കും.

കാറ്ററിംഗ് ചാർജ്, ട്രാവൽ ഇൻഷ്വറൻസ് പ്രീമിയം എന്നിവ അനുവദിക്കില്ല. ബത്ത ക്ലെയിം ചെയ്യുമ്പോൾ ടിക്കറ്റിൻറെ അസൽ ബില്ല് സമർപ്പിക്കണമെന്നും ധനവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

Comments
error: Content is protected !!