രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക്  ജനുവരി 14ന് രാഹുൽ ഗാന്ധി തുടക്കം കുറിക്കും

ന്യൂഡൽഹി: രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക്  ജനുവരി 14ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തുടക്കം കുറിക്കും. ഭാരത് ജോഡോ യാത്രയെ ‘ഭാരത് ന്യായ് യാത്ര’  എന്ന് പുനർനാമകരണം ചെയ്തു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഭാരത് ന്യായ് യാത്രയുടെ പ്രഖ്യാപനം. വടക്കുകിഴക്കൻ മണിപ്പൂരിൽ നിന്ന് ആരംഭിച്ച് മഹാരാഷ്ട്രയിലെ മുംബൈയിലാണ് യാത്ര സമാപിക്കുക.

രാജ്യത്തിന്റെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഭാരത് ന്യായ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ന്യായ് യാത്ര കടന്നുപോകും. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 6,200 കിലോമീറ്ററിലാണ് യാത്ര നടത്തുന്നത്.

ജനുവരി 14ന് മണിപ്പൂരിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. ജനങ്ങൾക്ക് പരമാവധി പ്രവേശനം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഭാരത് ന്യായ് യാത്രയുടെ യാത്രാ മാർഗം ബസുകളായിരിക്കും.

Comments
error: Content is protected !!