Uncategorized
കൊല്ലത്ത് ഗവർണറെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ

കൊല്ലം: ഗവർണറെ വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. കൊല്ലം നിലമേലിലാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കു നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധം കണ്ട ഗവർണർ വാഹനം നിർത്തി റോഡിലേക്കിറങ്ങുകയായിരുന്നു. തുടർന്ന് പൊലീസിനോട് ആക്രോശിക്കുകയും എസ്എഫ്ഐ പ്രവർത്തകരോട് കയർക്കുകയും ചെയ്‌തു.
ഏറെനേരം പ്രവർത്തകരോട് കയർത്തശേഷം വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ ഗവർണർ റോഡിൽ കുത്തിയിരിക്കുകയാണ്. പ്രോട്ടോകോൾ ലംഘിച്ചാണ് ഇത്തവണയും ഗവർണർ റോഡിലിറങ്ങി റോഡരികിലെ കടയ്ക്ക് മുമ്പിൽ കുത്തിയിരിക്കുന്നത്.
Comments