അരിക്കൊമ്പൻ ചരിഞ്ഞെന്ന വ്യാജ പ്രചാരണത്തിനെതിരെ തമിഴ് നാട് വനം വകുപ്പ്

ചെന്നൈ: ചിന്നക്കനാലിൽ നിന്നും നാടു കടത്തിയ അരിക്കൊമ്പൻ ചരിഞ്ഞെന്ന വ്യാജ പ്രചാരണത്തിനെതിരെ തമിഴ് നാട് വനം വകുപ്പ് രംഗത്ത്. കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്ത് അരികൊമ്പനുണ്ടെന്നും ആന പൂർണ ആരോഗ്യവാനാണെന്നും വനം വകുപ്പ് അറിച്ചു.സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും വനം വകുപ്പ് കൂട്ടിച്ചേര്‍ത്തു.

അരിക്കൊമ്പനെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അരിക്കൊമ്പൻ ആരോഗ്യവാനാണ്. മനുഷ്യ വാസസ്ഥലങ്ങളിൽ നിന്ന് ഏറെ ദൂരെയാണ് ആനയുടെ സ്ഥാനം. റേഡിയോ കോളറിൽ നിന്ന് കൃത്യമായി സിഗ്നലുകൾ ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് വിശദീകരിച്ചു. ഒരു ദിവസം ശരാശരി മൂന്ന് കിലോമീറ്റർ ദൂരമാണ് ആന സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ ആറ് ദിവസത്തെ റൂട്ട് മാപ്പും വനം വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!