KOYILANDI

നഗര സഭയുടെ അഴിമതിക്കെതിരെ കോൺഗ്രസ് ബൂത്ത്തല പദയാത്ര നടത്തി

കൊയിലാണ്ടി: നഗരസഭയിലെ അഴിമതിയും, സ്വജനപക്ഷപാതവും പൊതുജനങ്ങൾക്ക് മുൻപാകെ തുറന്നു കാണിച്ചുകൊണ്ട് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൂത്ത് തല പദയാത്ര നടത്തി. പയറ്റ് വളപ്പിൽ 104ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. ബൂത്ത് പ്രസിഡണ്ട് രാജു തട്ടാരി ജാഥ ക്യാപ്റ്റൻ ആയിരുന്നു.

മണ്ഡലം പ്രസിഡണ്ട് അരുൺ മണൽ അധ്യക്ഷത വഹിച്ചു. വൈകിട്ട് നടന്ന സമാപന പൊതുയോഗം ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. കേളോത്ത് അശോകൻ പതാക കൈമാറി. യാത്രയുടെ ഉദ്ഘാടനം നടേരി ഭാസ്കരൻ നിർവഹിച്ചു. മുരളി തോറോത്ത്, മഠത്തിൽ അബ്ദുറഹ്മാൻ, മനോജ് പയറ്റ് വളപ്പിൽ, സതീശൻ ചിത്ര, റീന കെ വി, രജീഷ് വെങ്ങളത്കണ്ടി, എം കെ സായീഷ് , എന്നിവർ പ്രസംഗിച്ചു. ശ്രീജു പി വി, ബിജിനി പാൽ, ബിജു പി കെ, സീമാ സതീശൻ, നിഷ ആനന്ദ്, രജിലേഷ് പി വി, എന്നിവർ നേതൃത്വം നൽകി. ഷീബ സതീശൻ നന്ദി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button