സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന നടപടിയുമായി ഗവര്‍ണര്‍
തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെര്‍ച്ച് കമ്മിറ്റികളിലേക്ക് പ്രതിനിധികളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് ഒമ്പതു സര്‍വകലാശാലകളിലെ രജിസ്ട്രാര്‍മാര്‍ക്ക് ഗവര്‍ണര്‍ കത്തു നല്‍കി.
സര്‍വകലാശാല പ്രതിനിധികള്‍ക്ക് പുറമെ, യുജിസി പ്രതിനിധി, ഗവര്‍ണറുടെ പ്രതിനിധി എന്നിവരും സെര്‍ച്ച് കമ്മിറ്റിയിലുണ്ടാകും. കേരള, എംജി സര്‍വകലാശാല, കണ്ണൂര്‍, കുസാറ്റ്, എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല തുടങ്ങിയ ഒമ്പതു യൂണിവേഴ്‌സിറ്റികളിലാണ് സ്ഥിരം വിസിമാരില്ലാത്തത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഇടഞ്ഞതോടെയാണ് വിസി നിയമനം പ്രതിസന്ധിയിലായത്.
വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ നടപടി. വിസി നിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകള്‍ക്കും കീഴ്‌പ്പെടാന്‍ പാടില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.