THAMARASSERI
കോഴിക്കോട് കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമ ചങ്ങരംകുളത്തുണ്ടായ അപകടത്തിൽ മരിച്ചു

കോഴിക്കോട്: മുക്കത്തെ അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമയായ കിഴുക്കാരകാട്ട് കെ ഒ ജോസഫ് ചങ്ങരംകുളത്തുണ്ടായ അപകടത്തിൽ മരിച്ചു. 74 വയസായിരുന്നു.കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം തിയേറ്ററുകളുടെ ഉടമയാണ് കെ ഒ ജോസഫ് എന്ന അഭിലാഷ് കുഞ്ഞേട്ടൻ.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ തൃശ്ശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മുക്കത്തെ വീട്ടിൽ എത്തിയ്ക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2:30ന് മുക്കം സേക്രട്ട് ഹാർട്ട് ചർച്ച് സെമിത്തേരിയിൽ നടക്കും.

Comments