സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തിരുവനന്തപുരത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തിരുവനന്തപുരത്ത്. സംസ്ഥാന പോലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് കേസുകളുള്ളത് പത്തനംതിട്ട ജില്ലയിലാണ്.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ 552 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.മലപ്പുറം ജില്ലയില്‍ 454 കേസുകളും റജിസ്റ്റര്‍ ചെയ്തു. കൊല്ലം330, പത്തനംതിട്ട166, ആലപ്പുഴ229, കോട്ടയം234, ഇടുക്കി175, എറണാകുളം451, തൃശൂര്‍347, പാലക്കാട്344, കോഴിക്കോട് 385, വയനാട്180, കണ്ണൂര്‍229, കാസര്‍കോട്180 എന്നിങ്ങിനെയാണ് മറ്റു ജില്ലകളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകള്‍.

സംസ്ഥാനത്ത് ആകെ 4274 പോക്‌സോ കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. 2022 ല്‍ 4518 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Comments
error: Content is protected !!