KERALA

ഗ്രാമീണ സർവീസുകൾക്കായി കെഎസ്ആർടിസി കുട്ടി ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം:  ഗ്രാമീണ സർവീസുകൾക്കായി കെഎസ്ആർടിസി കുട്ടി ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. 2001ൽ കൊണ്ടുവന്ന പരീക്ഷണം വീണ്ടും ആവർത്തിക്കും. ദീർഘദൂര ഡ്രൈവർമാർക്ക് എ സി താമസ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുട്ടി ബസുകൾക്ക് മൈലൈജ് കൂടുതലാണ്. ടയറിനും വില കുറവാണ്. പല റൂട്ടുകളിലും വളരെ കുറഞ്ഞ യാത്രക്കാർ മാത്രമാണുള്ളത്. ഗ്രാമീണ മേഖലയിൽ ധാരാളം പുതിയ റോഡുകൾ വന്നിട്ടുണ്ട്. കുട്ടി ബസുകൾ ആരംഭിച്ചാൽ വളരെ പ്രയോജനകരമാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം വിദ്യാർത്ഥി കൺസെഷൻ വർധിപ്പിക്കേണ്ട കാര്യമില്ല. വിദ്യാർഥികൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. ക്ലാസുകൾ ഉള്ള ദിവസങ്ങളിൽ മാത്രം കൺസെഷൻ നൽകണം. ഇതിനായി പ്രത്യേക പാസ് നൽകുന്നത് പരിഗണനയിൽ ഇല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button