സൗന്ദര്യസംരക്ഷണത്തിന് ഇത്തരം പാനീയങ്ങൾ ശീലമാക്കാം..

വെജിറ്റബിൾ ജ്യൂസ്
ഫ്രഷ് പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന പാനീയമാണ് വെജിറ്റബിൾ ജ്യൂസ്. ഇത് ചർമ്മ സൗന്ദര്യത്തെ മികവുറ്റതാക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു. ചീര, ക്യാരറ്റ്, ബീറ്റ്റൂട്ട്, മത്തങ്ങ, കുക്കുമ്പർ, എന്നിവ അടങ്ങിയ പാനിയങ്ങൾ കുടിക്കുന്നത് ചർമ്മത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും ഉത്തമമാണ്.
സംഭാരം
കേരളത്തിലെ പാരമ്പര്യ പാനീയങ്ങളിലൊന്നാണ് സംഭാരം. ഇത് ആഹാരശീലത്തിൽ ചേർക്കുകയാണെങ്കിൽ പ്രോട്ടീനും കാത്സ്യവും മാത്രമല്ല ചർമ്മത്തിനാവശ്യമായ പോഷകങ്ങളും പ്രധാനം ചെയ്യും. ഇത് ദഹനം വർദ്ധിപ്പിക്കും. മല്ലിയിലയോ പുതിനയിലയോ കൂടെ ചേർത്താൽ സംഭാരം കൂടുതൽ സ്വാദിഷ്ടമാകും.

മസാല മിൽക്ക്
പാൽ നേരിട്ട് ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിൽ നിന്ന് വ്യത്യസ്ത ഗുണമാണ് മസാല മിൽക്ക് ശീലമാക്കുന്നതിലൂടെ ലഭിക്കുന്നത്. പാലിൽ സുഗന്ധവ്യഞ്ജനങ്ങളും ഉണങ്ങിയ പഴങ്ങളും ചേർത്തുണ്ടാക്കുന്നതിനാൽ ഇത് മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനോപ്പം ചർമ്മത്തിനാവശ്യമായ തിളക്കവും നൽകുന്നു.
ഗ്രീൻ ടീ
ദിവസത്തിന് ഉന്മേഷം നൽകുന്ന പാനീയം മാത്രമല്ല മുഖക്കുരു കുറച്ച് ചർമ്മത്തെ മികവുറ്റതാക്കുക കൂടി ചെയ്യുന്നു ഗ്രീൻ ടീ. ദിവസം ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ചർമ്മത്തിന് യുവത്വവും മൃതുലമായ സൗന്ദര്യവും നൽകുമെന്നാണ് പറയുന്നത്.

ഹെർബൽ ടീ
ചർമ്മ സൗന്ദര്യത്തിനാവശ്യമായ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡുകളും അടങ്ങിയ പാനിയമാണ് ഹെർബൽ ടീ. ഇത് വിഷാംശത്തെ അകറ്റുന്നതിനാൽ ചർമ്മത്തിന്റെ ആരോഗ്യത്തെയും സൗന്ദര്യത്തെയും വർദ്ധിപ്പിക്കുകയും തിളങ്ങുന്ന ചർമ്മം നൽകുകയും ചെയ്യും. ഇത്തരത്തിൽ കാലാവസ്ഥ മാറുന്നതനുസരിച്ച് കുടിക്കുന്ന പാനീയങ്ങളിലും മാറ്റം വരുത്തുകയാണെങ്കിൽ ചർമ്മ സൗന്ദര്യത്തിൽ കൃത്യമായ മാറ്റം വരും.