അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; ചില ട്രെയിനുകൾ റദ്ദാക്കി
മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകളിലെ പാലങ്ങളുടെ ഗിർഡറുകൾ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ നാളത്തെ (21, ഞായർ) 11 ട്രെയിനുകൾ പൂർണ്ണമായും, ഒരു ട്രെയിൻ ഭാഗികമായും റദ്ദാക്കി. ഒമ്പത് ട്രെയിനുകൾ വഴി തിരിച്ചുവിടും.
ഇതിന് പുറമെ ,തൃശൂർ യാർഡിലും ആലുവ മുതൽ അങ്കമാലി വരെയും എൻജിനിയറിംഗ് ജോലികൾ നടക്കുന്നതിനാൽ 21, 22 തീയതികളിലെ എട്ട് സർവീസുകൾ പൂർണ്ണമായും, മറ്റ് എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഏഴ് ട്രെയിനുകളുടെ സമയം മാറ്റി. നാളെ തിരുവനന്തപുരത്തു നിന്നുള്ള ശബരി, ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ്, കണ്ണൂരിലേക്കുളള ജനശതാബ്ദി, ചെന്നൈ മെയിൽ, ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഞ്ചിനാട് എന്നിവയും കന്യാകുമാരിയിൽ നിന്ന് ബാംഗ്ളൂരിലേക്കുള്ള ഐലൻഡ്, നാഗർകോവിലിൽ നിന്നുള്ള ഷാലിമാർ പ്രതിവാര എക്സ്പ്രസ്, പുനലൂരിൽ നിന്നുള്ള ഗുരുവായൂർ എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. കന്യാകുമാരിയിൽ നിന്ന് രാവിലെ 8.40നുള്ള പൂനെ എക്സ്പ്രസ് തിരുനെൽവേലി, ദിണ്ഡിഗൽ വഴി തിരിച്ചുവിടും. ഇതോടെ അടുത്ത മൂന്ന് ദിവസം ട്രെയിൻ യാത്ര സംസ്ഥാനത്ത് ദുഷ്ക്കരമാകും.
20ന് റദ്ദാക്കിയവ:മംഗലാപുരം – നാഗർകോവിൽ പരശുറാം
21ന് റദ്ദാക്കിയവ:
കൊച്ചുവേളി -ലോകമാന്യതിലക് ഗരീബ് രഥ്, നാഗർകോവിൽ -മംഗലാപുരം പരശുറാം, കൊച്ചുവേളി – നിലമ്പൂർ റോഡ് രാജ്യറാണി, തിരുവനന്തപുരം – മധുര അമൃത എക്സ് പ്രസ് ,രാവിലെ 8നുള്ള കൊല്ലം- എറണാകുളം മെമു,11നുള്ള കൊല്ലം -എറണാകുളം മെമു,എറണാകുളം – കൊല്ലം മെമു, വൈകിട്ട് 3നുള്ള കായംകുളം – എറണാകുളം മെമു,എറണാകുളം – കായംകുളം മെമു,കൊല്ലം – കോട്ടയം പാസഞ്ചർ,ഉച്ചയ്ക്ക് 1.35നുള്ള എറണാകുളം – കൊല്ലം മെമു, കോട്ടയം – കൊല്ലം പാസഞ്ചർ, കായംകുളം -എറണാകുളം പാസഞ്ചർ, എറണാകുളം – ആലപ്പുഴ മെമു,ആലപ്പുഴ – എറണാകുളം മെമു.
22ന് റദ്ദാക്കിയവ:ലോകമാന്യതിലക് – കൊച്ചുവേളി ഗരീബ് രഥ് നിലമ്പൂർ റോഡ് – കൊച്ചുവേളി രാജ്യറാണി മധുര – തിരുവനന്തപുരം അമൃത
ഭാഗികമായി റദ്ദാക്കിയവ
21ന് :
*നാഗർകോവിൽ – കോട്ടയം പാസഞ്ചർ എക്സ് പ്രസ് കൊല്ലം വരെ മാത്രം
*തിരുവനന്തപുരം – ഷൊർണ്ണൂർ വേണാട് എറണാകുളം വരെമാത്രം.
*ഷൊർണ്ണൂർ – തിരുവനന്തപുരം വേണാട് എറണാകുളത്തു നിന്ന് .
*എറണാകുളം – നിസാമുദ്ദീൻ മംഗള തൃശ്ശൂരിൽ നിന്ന് പുറപ്പെടും.
*പാലക്കാട് – എറണാകുളം മെമു ചാലക്കുടിവരെ മാത്രം
*എറണാകുളം – പാലക്കാട് മെമു ചാലക്കുടിയിൽ നിന്ന് പുറപ്പെടും
* ചെന്നൈ – ഗുരുവായൂർ എറണാകുളം വരെ മാത്രം
22ന് :
*ഗുരുവായൂർ – ചെന്നൈ എഗ്മൂർ, എറണാകുളത്തുനിന്ന് പുറപ്പെടും.
*കണ്ണൂർ – എറണാകുളം എക് സ് പ്രസ് തൃശൂർ വരെ മാത്രം
സമയമാറ്റം
21ന്
*തിരുവനന്തപുരം – ഹൈദരാബാദ് ശബരി 5.15മണിക്കൂർ വൈകി 12ന് പുറപ്പെടും
*തിരുവനന്തപുരം – ലോകമാന്യതിലക് 3 മണിക്കൂർ വൈകി 12.15ന് പുറപ്പെടും.
*കൊച്ചുവേളി – പോർബന്തർ 1.35മണിക്കൂർ വൈകി 12.45ന് പുറപ്പെടും.
*ആലപ്പുഴ – കണ്ണൂർ എക് സ് പ്രസ് 40മിനിറ്റ് വൈകി 15.30ന് പുറപ്പെടും.
*ടാറ്റാ നഗർ – എറണാകുളം എക് സ് പ്രസ് 3.30 മണിക്കൂർ വൈകി 8.45ന് പുറപ്പെടും.
22ന് :
*16348 മംഗലാപുരം തിരുവനന്തപുരം എക് സ് പ്രസ് 4.15മണിക്കൂർ വൈകി 18.40ന് പുറപ്പെടും.
*16603 മംഗലാപുരം തിരുവനന്തപുരം എക് സ് പ്രസ് 2.15മണിക്കൂർ വൈകി 19.45ന് പുറപ്പെടും.