തൊടുപുഴയിൽ സുഹൃത്തിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

മദ്യലഹരിയിൽ വാക്ക് തർക്കത്തിനിടെ തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പൊലീസ് അറസ്റ്റു ചെയ്തു. 

ഇരുവരും തിങ്കളാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. തുടര്‍ന്ന്  തര്‍ക്കമുണ്ടായി. മജുവിനെ നോബിള്‍ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മജു സ്ഥിരമായി തന്നെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് നോബിള്‍ പോലീസിനോട് പറഞ്ഞു. തിരിച്ചടിച്ചതിന്റെ ദേഷ്യത്തില്‍ തന്നെ മജു കൊലപ്പെടുത്തുമെന്ന് ഭയന്ന് നോബിളിനെ കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി മൊഴിനല്‍കി. നിലവില്‍ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതി നോബിള്‍ തോമസ് ഉള്ളത്. മജുവിന്റെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Comments

COMMENTS

error: Content is protected !!