SPECIAL

ഉത്സവക്കാഴ്ച്ചകൾ രംഞ്ജിത് ഫോക്കസ്സ് പകർത്തിയ ചിത്രങ്ങൾ

അരനൂറ്റാണ്ടുകാലം ആനകളുടെ ചിന്നം വിളിയും കതിനാമുഴക്കങ്ങളും പൂവെടിയും ഉത്സവാഘോഷങ്ങളുടെ ഒച്ചയനക്കങ്ങളും നിലച്ചുപോയ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം, ഉത്സവാരവങ്ങൾക്കായി ഇത്തവണ ഉത്സാഹത്തോടെ ഉണർന്നു. ചലനമറ്റ് കരിയിലക്കൂമ്പാരമായിക്കിടന്ന വരണ്ട മണ്ണ്, ഭക്തരുടെ പാദസ്പർശമേറ്റ് പുളകം കൊണ്ടു. കുഞ്ഞുങ്ങളുടെ കരച്ചിലും കളിപ്പാട്ടങ്ങളുടെ പൊട്ടിച്ചിരികളും ഒരു നാടിൻ്റെ ആത്മാവിനെ തൊട്ടുണർത്തി. പ്രണയം പൂത്ത കണ്ണുകളുമായി കമിതാക്കൾ സ്വപ്നങ്ങൾ നെയ്തു. വികാരതരളിതമായ സ്പർശങ്ങളിൽ ഗന്ധങ്ങളിൽ വളപ്പൊട്ടുകൾ അടർന്നുവീണു. ചന്തപ്പലഹാരങ്ങളുടെ മധുരം നാവിലൂറി. വേനൽ ചൂടിൽ വിയർത്തുരുകിയ ഉടലുകളുമായി പുരുഷാരം മദയാനക്കണ്ണുകളിലും അഞ്ചടന്തകളിലും കുഴിമിന്നികളിലും വാറ്റിലും ലഹരി തേടി നടന്നു. തേപ്പുപെട്ടിയിലെന്ന പോലെ വേനൽമഴ വീണ് പൊടിയടങ്ങിയ ഉത്സവ പറമ്പുകൾ വികാരമൂർച്ചയിൽ തളർന്നു. വിരുന്നുകാരെക്കൊണ്ട് നിറഞ്ഞ അകത്തളങ്ങൾ കൊതിയൂറുന്ന ഗന്ധങ്ങളാൽ വീർപ്പുമുട്ടി.

അതേ ഗ്രാമഞരമ്പുകളിൽ ഉത്സവം നുര കുത്തുകയാണ്. ആ ആരവപ്പറമ്പുകളിൽ അലഞ്ഞ് രഞ്ജിത്ത് ഫോക്കസ് പകർത്തിയ ചിത്രങ്ങൾ ഒന്ന് കണ്ടു നോക്കൂ.

രംഞ്ജിത് ഫോക്കസ്സിന്റെ ഉത്സവക്കാഴ്ച്ചകൾ നാളെ തുടരും…..

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button