ANNOUNCEMENTS

എടച്ചേരിച്ചാലിൽ പി എൻ ഷൺമുഖദാസ് നിര്യാതനായി

പേരാമ്പ്ര: കടിയങ്ങാട് പാലം കന്നാട്ടി എൽപി സ്കൂളിന് സമീപത്തെ എടച്ചേരിച്ചാലിൽ പി എൻ ഷൺമുഖദാസ് (80) നിര്യാതനായി. സിപിഐ എം എൽ പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, കേരള ആർട്ടിസാൻസ് യൂണിയൻ (സി ഐ ടി യു) പേരാമ്പ്ര ഏരിയാ സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ കോട്ടപ്പുറം പനപ്പറമ്പിൽ പരേതരായ നാരായണൻ-പാർവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇ സി ജാനകി. മക്കൾ: ജെ എസ് ഷജൽ കുമാർ (എവർഗ്രീൻ ഗാർഡൻ നഴ്സറി, കടിയങ്ങാട്), ജെ എസ് ഷനിൽ (അസിസ്റ്റന്റ് എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ് മലയാളം), ജെ എസ് ലിജീഷ് ( ഓലസ് ഇവന്റസ്, കോഴിക്കോട്). മരുമക്കൾ: എൽ ദീപ്തി (വിതുര, തിരുവനന്തപുരം), ടി കെ മായാദേവി (വെങ്ങളം), എ കെ അപർണ്ണ (അധ്യാപിക, ഗവ. യു പി സ്കൂൾ, രാമനാട്ടുകര). സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button