KERALAMAIN HEADLINES
കാപ്പാട് മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം
സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടെതോടെയാണ് സംസ്ഥാനത്ത് നാളെ നോമ്പ് ആരംഭിക്കുക. കാപ്പാട്, കുളച്ചൽ എന്നിവിടങ്ങളിൽ മാസപ്പിറ കണ്ടു. അതുകൊണ്ട് തന്നെ നാളെ റമദാൻ ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചു.
Comments