കാരം ടൂർണ്ണമെന്റ്; കെ സി എ കൊയിലാണ്ടി വിജയിച്ചു

 

കൊയിലാണ്ടി കാരം അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല കാരം ടൂർണ്ണമെന്റിൽ കെ സി എ യിലെ ഹംസ, രഞ്ജിത്ത് ടീം (പി വി യൂസഫ് മെമ്മോറിയൽ ട്രോഫി) വിന്നേഴ്സ് ആയി . റണ്ണർ അപ്പായി ബി ജെ ഫോട്ടോസ് സ്പോൺസർ ചെയ്യത റസ്സൽ, ഷംജിത്ത് ലാൽ (കുട്ടാപ്പി ) ടീം (പി വി ഹംസ മെമ്മോറിയൽ ട്രോഫി) കരസ്ഥമാക്കി. ട്രോഫിക്ക് പുറമെ 6001 രൂപ വിന്നേഴ്സിനും 4001 രൂപ റണ്ണർ അപ്പിനും ക്യാഷ് അവാർഡ്, സെമി ഫൈനൽ 501 ക്യാഷ് അവാർഡ് ട്രോഫിയും സമ്മാനിച്ചു ജില്ലയിൽ നിന്ന് 32 ടീമുകൾ മത്സരിച്ച ടൂർണ്ണമെന്റ് മാർച്ച് 12, 13 തിയ്യതികളിൽ കൊയിലാണ്ടി(മുസിപ്പൽ മാർക്കറ്റ്) വെച്ചാണ് നടന്നത്.

സമാപന പരിപാടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ ഉദ്ഘാടനം ചെയ്തു. ഹാഷിം മൂടാടി അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ കെ പി ഗൗതമൻ അരങ്ങാടത്ത്, ടി ഹമീദ് പൊയിൽക്കാവ്, ഹാഷിം മൂടാടി, സുരേന്ദ്രൻ ആയഞ്ചേരി, അഹമ്മദ് കുറുവങ്ങാട്, ഹാഷിം കൈ നാട്ടി എന്നിവരെ പൊന്നാടയും ഷീൽഡും നൽകി അനുമോധിച്ചു ടി വി ബിജു സ്വാഗതവും ടി പി നിതിൻ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!