കാസർകോട് ഭെൽ ഫാക്ടറി സർക്കാർ ഏറ്റെടുത്തു

കാസർകോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎച്ച്ഇഎൽ -ഇഎംഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തി. മന്ത്രി പി രാജീവ് അധ്യക്ഷനായി.

കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയുടെ ഭാഗമായി കാസർഗോഡ് 1990 മുതൽ പ്രവർത്തിച്ചിരുന്ന യൂണിറ്റ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് 2010ലാണ് കൈമാറിയത്.

51 ശതമാനം ഓഹരികൾ ഭെൽ കൈവശം വെച്ചു. 49 ശതമാനം ഓഹരികൾ കേരള സർക്കാരും കൈവശം സൂക്ഷിച്ചു. ഒരു സംയുക്ത സംരംഭം എന്ന നിലയിൽ ഭെൽ  ഇഎംഎൽ എന്ന പേരിലാണ് പുതിയ കമ്പനി രൂപീകരിച്ചത്. പവർ കാർ ആൾട്ടർനേറ്റർ, ട്രെയിൻ ലൈറ്റിംഗ് ആൾട്ടർനേറ്റർ, എന്നിവയുടെ നിർമാണവും
അതോടൊപ്പം ഡീസൽ ജനറേറ്റർ സെറ്റിംഗ് സംയോജനവും വിൽപനയും ആയിരുന്നു കെല്ലിന്റെ കീഴിൽ നിലനിന്നിരുന്ന സമയത്ത് യൂണിറ്റിന്റെ പ്രവർത്തനം..

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റൊഴിയുന്ന നയത്തിൻ്റെ ഭാഗമായി കാസർഗോഡ് ബി എച്ച് ഇ എൽ -ഇഎംഎല്ലും ഓഹരി വില്പന ലിസ്റ്റിൽ പരിഗണിക്കപ്പെടുന്നതിനിടെയാണ് കേരളം സ്വന്തമാക്കുന്നത്.

ഈ കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ 43 കോടി രൂപയും മുൻകാലങ്ങളിൽ കമ്പനി വരുത്തിവെച്ച 34 കോടി രൂപയുടെ ബാധ്യതയും ചേർത്ത് 77 കോടിയോളം രൂപ കേരളസർക്കാർ കണ്ടെത്തിയാണ് ഈ പൊതുമേഖലാ സ്ഥാപനത്തെ ഏറ്റെടുക്കുന്നത്. രണ്ടു വർഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാരുടെ 14 കോടിയോളം രൂപയുടെ ശമ്പള കുടിശികയും ഇതിൽ ഉൾപ്പെടുന്നു.

 

Comments

COMMENTS

error: Content is protected !!