കോഴിക്കോട് ജില്ലയിൽ മാത്രം ഓപ്പറേഷൻ സൈലൻസിൽ കുടുങ്ങിയത് 36 വാഹനങ്ങൾ ,18ാം തിയതി വരെയാണ് പരിശോധന

 

ഓപ്പറേഷൻ സൈലൻസിന്റെ ഭാ​ഗമായി മോട്ടോർ വാഹനവകുപ്പ് കോഴിക്കോട് ജില്ലയിൽ മാത്രം നടത്തിയ പരിശോധനയിൽ അനധികൃതമായി സൈലൻസർ അൾട്ടറേഷൻ നടത്തിയ 36 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. ജില്ലയിൽ ഹെൽമെറ്റ് ധരിക്കാത്തതിന് ഉൾപ്പെടെ നടത്തിയ പരിശോധനയിൽ 131 വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിഴയായി 321390 രൂപ ഈടാക്കി.

വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാനാണ് ഇന്നലെ മുതൽ മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ പ്രത്യേക പരിശോധന നടത്തുന്നത്. 18ാം തിയതി വരെയാണ് പരിശോധന. പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ കേന്ദ്രീകരിച്ചാവും പരിശോധന. ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക. ഹാന്‍ഡില്‍ ബാര്‍ മാറ്റുക. അനധികൃത രൂപ മാറ്റം വരുത്തല്‍ എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കും. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കും

Comments

COMMENTS

error: Content is protected !!